സഭയുടെ ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരെയുള്ള കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി - അന്വേഷണം തുടരും

സഭയുടെ ഭൂമിയിടപാട്: ആലഞ്ചേരിക്കെതിരെയുള്ള കേസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി - അന്വേഷണം തുടരും

 syro malabar , land deal case , highcourt , Cardinal George Alencherry , സിറോ മലബാർ സഭ , ഹൈക്കോടതി , കർദ്ദിനാൾ ജോർജ് ആലഞ്ചേരി , പൊലീസ് , ഭൂമിയിടപാട്
കൊച്ചി| jibin| Last Modified ചൊവ്വ, 22 മെയ് 2018 (15:32 IST)
സിറോ മലബാർ സഭയുടെ എറണാകുളം - അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാടിൽ ആർച്ച് ബിഷപ് കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് നടപടി.

ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് ശേഷാദ്രി നായിഡു എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഉത്തരവ്.
ആലുവ സ്വദേശി ഷൈൻ വർഗീസ് നൽകിയ ഹർജിയിൽ
നേരത്തെ അന്വേഷണത്തിന് സിംഗിൾ ബെഞ്ച് ഉത്തരവ് നൽകിയിരുന്നത്. ഇതിനെതിരെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

അതേസമയം,​കേസുമായി ബന്ധപ്പെട്ട അന്വേഷണങ്ങളൊന്നും തന്നെ കോടതി സ്റ്റേ ചെയ്തിട്ടില്ല. അതിനാ​ൽ തന്നെ പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. നടപടിക്രമങ്ങൾ പാലിക്കാതെയുള്ള ഹർജിക്ക് നിലനിൽപില്ലാത്തതിനാൽ ഉത്തരവിനും നിലനിൽപില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

കേസെടുക്കാനുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത്. കര്‍ദനാളിനും മറ്റും നാലു പേര്‍ക്കും എതിരെ കേസെടുക്കാനായിരുന്നു സിംഗള്‍ ബെഞ്ച് ഉത്തരവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :