അനുബന്ധ വാര്‍ത്തകള്‍
- ലിനിക്ക് ബിഗ് സല്യൂട്ട്! - നിപ്പ വൈറസ്ബാധയുള്ള കോഴിക്കോട് സേവനം അനുഷ്ഠിക്കാൻ തയ്യാറാണെന്ന് യോഗി സര്‍ക്കാര്‍ കള്ളക്കേസില്‍ ജയിലിലടച്ച ഡോ. കഫീല്‍ ഖാന്
- നിപ്പയ്ക്കൊപ്പം ഡെങ്കിയും; അറിയാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
- ചുമ, പനി, തലവേദന, ക്ഷീണം... നിപ്പയാണോ? മറ്റുള്ള പനി ലക്ഷണങ്ങളിൽ നിന്ന് നിപ്പയെ എങ്ങനെ വേർതിരിച്ചറിയും?
- നിപ്പാ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്രസംഘം
- നിപ്പാ വൈറസ് - രോഗലക്ഷണങ്ങള്‍, സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍; അറിയേണ്ടതെല്ലാം
ലിനിയുടെ മരണം വലിയ നഷ്ടം, കുടുംബത്തെ സര്‍ക്കാര്‍ സംരക്ഷിക്കും: മന്ത്രി ശൈലജ
നിപ്പ വൈറസ് ബാധയാല്‍ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ ലിനിയുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ.
ഇതു സംബന്ധിച്ച കാര്യങ്ങള്‍ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് സര്‍ക്കാരിന്റെ പിന്തുണ അറിയിച്ചത്.
ലിനിയുടെ മരണം ആരോഗ്യ വകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു.