തിരുവനന്തപുരം|
jibin|
Last Modified ശനി, 25 ജൂലൈ 2015 (10:10 IST)
ഹൈക്കോടതി ജഡ്ജിക്കെതിരായ പരാമര്‍ശം വിഷയത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രംഗത്ത്. സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ നല്ലബന്ധമാണുള്ളത്. ഹൈക്കോടതി ജഡ്ജിക്കെതിരായ പരാമര്‍ശം തര്‍ക്കമായി മാറ്റാന്‍ ഉദ്ദേശിക്കുന്നില്ല.
എജിയുടെ ഓഫീസിനെതിരെ ആരോപണം വന്നപ്പോഴാണ് പ്രതികരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
തന്നെയും ഹൈക്കോടതി ജഡ്ജിയെയും വിമര്‍ശിച്ച ഹൈക്കോടതി ജഡ്ജിക്കെതിരെ മുഖ്യമന്ത്രി ശക്തമായ ഭാഷയിലാണ് കഴിഞ്ഞ ദിവസം
പ്രതികരിച്ചത്. അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെ ഹൈക്കോടതി നടത്തിയ വിമര്‍ശനം പരിപൂര്‍ണ്ണമായി താന്‍ വിയോജിക്കുകയാണ്.
അഡ്വക്കറ്റ് ജനറലിനെ സര്‍ക്കാരിന് വിശ്വാസമാണ്. ദണ്ഡപാണി അധികാരമേറ്റശേഷം എല്ലാ കേസുകളും ജയിച്ചിട്ടുണ്ട്. എത്തിപ്പെടുന്ന സ്ഥാനത്തിന്റെ മഹത്വവും ഉത്തരവാദിത്തവും ഹൈക്കോടതി ആരും മറക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തിരുന്നു.
ചില ഹര്‍ജികളുടെ വാദത്തിനിടെ ജസ്റ്റീസ് അലക്‌സാണ്ടര്‍ തോമസാണ് അഡ്വക്കറ്റ് ജനറല്‍ ഓഫീസിനെതിരെയും ഗവ. പ്ലീഡര്‍മാരുടെ പ്രവര്‍ത്തനത്തെയും നിശിതമായി വിമര്‍ശിച്ചത്. അഡ്വക്കറ്റ് ജനറല്‍ ഓഫീസ് കാര്യക്ഷമമല്ല. ഇതിലും ഭേദം പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നതാണ്. സര്‍ക്കാരിന് വേണ്ടി ഹാജരാകാന്‍ 120 ഓളം അഭിഭാഷകരുണ്ട് എന്നിട്ടും കേസ് നടത്തിപ്പ് കാര്യക്ഷമല്ലെന്നുമാണ് വാക്കാല്‍ ഹൈക്കോടതി പരമാര്‍ശിച്ചത്.