കോടതി വിധി ഈശ്വരാനുഗ്രഹമെന്ന് ശ്രീയുടെ മാതാപിതാക്കള്‍

കൊച്ചി| Last Modified ശനി, 25 ജൂലൈ 2015 (17:53 IST)
ഐപിഎല്‍ വാതുവയ്‌പ്പ് കേസില്‍ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ കോടതി നടപടി ഈശ്വരാനുഗ്രഹമാണെന്ന് ശ്രീയുടെ മാതാപിതാക്കള്‍ പ്രതികരിച്ചു.വിധി പ്രതീക്ഷിച്ചിരുന്നതാണെന്നും മകനുവേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും ശ്രീശാന്തിന്റെ അമ്മ പ്രതികരിച്ചു. വിധി കേട്ടശേഷം വികാരഭരിതനായാണ് ശ്രീശാന്തിന്റെ പിതാവ്‌ മാധ്യമങ്ങളോട്‌ പ്രതികരിച്ചത്‌.

നേരത്തെ ഐപി‌എല്‍ വാത് വയ്പ്പ് കേസില്‍ ശ്രീശാന്തിനെതിരെ ചുമത്തിയിരുന്ന കുറ്റപത്രം റദ്ദാക്കിയിരുന്നു.
ഡല്‍ഹി പൊലീസിന്റെ എല്ലാ കണ്ടെത്തലുകളും തെറ്റാണെന്ന് വിധിച്ചുകൊണ്ടാണ് കേസില്‍ ശ്രീശാന്തുള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളേയും വെറുതേ വിട്ടത്. ഡല്‍ഹി ഡല്‍ഹി പട്യാല ഹൗസ് കോടതി മജിസ്ട്രേറ്റ് നീന ബസാല്‍ കൃഷണയാണ് വിധി പ്രഖ്യാപിച്ചത്. പലതവണ മാറ്റിവച്ചശേഷമാണ് ഐപിഎല്‍ ഒത്തുകളിക്കേസില്‍ കോടതി വിധി പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :