അമേരിക്കയിൽ നിന്നും ഇനി പണമയക്കാം: പുതിയ ഫീച്ചറുമായി ഗൂഗിൾ പേ

അഭിറാം മനോഹർ| Last Modified ബുധന്‍, 12 മെയ് 2021 (19:31 IST)
അമേരിക്കയിൽ നിന്നും സിംഗപൂരിൽ നിന്നും ഇന്ത്യയിലേക്ക് പണമയക്കാൻ സംവിധാനവുമായി ഗൂഗിൾ പേ. അന്താരാഷ്ട്ര പണമിടപാട് സ്ഥാപനങ്ങളായ വൈസ്, വെസ്റ്റേണ്‍ യൂണിയന്‍ കോ എന്നിവരുമായി ചേര്‍ച്ചാണ് ജി പേ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. രണ്ട് വ്യക്തികൾ തമ്മിൽ ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തിലേക്ക് പണമയക്കുന്ന സംവിധാനം ആദ്യമായാണ് നടപ്പാക്കുന്നത്.

യാത്രാ ആവശ്യങ്ങൾക്കായി നേരത്തെ ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലെ ചില പൊതുഗതാഗത സംവിധാനങ്ങള്‍ക്ക് ജി പേ ഉപയോഗിക്കാമായിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഗൂഗിൾ പേയുടെ പുതിയ ഫീച്ചർ ഓണ്‍ലൈന്‍ പണമിടപാട് രംഗത്തെ വലിയ കുതിച്ചുചാട്ടമായാണ് വിലയിരുത്തുന്നത്. ഇത് പിന്നീട് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :