തിരുവനന്തപുരം|
Last Updated:
ബുധന്‍, 6 ഓഗസ്റ്റ് 2014 (18:09 IST)
തലസ്ഥാന നഗരിയിലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്കളുടെ ശല്യം കൊണ്ട് ജനം പൊറുതിമുട്ടിയിട്ടും പൊലീസുകാര്‍ക്കു പോലും നായ്ക്കളുടെ കടി കൊണ്ടിട്ടും നടപടിയെടുക്കാതെ ഇരുവരും പരസ്പരം പഴിചാരിക്കൊണ്ടിരുന്നത് ഇപ്പോള്‍ നായപിടിക്കാന്‍ മത്സരിക്കുകയാണെന്നു റിപ്പോര്‍ട്ട്.
ഇപ്പോള്‍ പകല്‍ നഗരസഭയുടെയും രാത്രി സര്‍ക്കാരിന്‍റെയും നേതൃത്വത്തിലാണു നായപിടിത്തം എന്നാണു വിവരം. എങ്കിലും നായപിടിത്തത്തിനു കിണഞ്ഞു പരിശ്രമിച്ചിട്ടും കഴിഞ്ഞ ദിവസം ലഭിച്ച നായകളുടെ എണ്ണം കേവലം മൂന്നെണ്ണം മാത്രമായിരുന്നു.
എന്തായാലും സത്യസായി ഓര്‍ഫനേജ് ട്രസ്റ്റിന്‍റെ സഹകരണത്തോടെ നായകളെ വന്ധ്യംകരിക്കാനുള്ള പദ്ധതി തുടങ്ങിക്കഴിഞ്ഞു എന്നത് ആശ്വാസം തന്നെ. നായപിടിത്തത്തിന്‍റെ ക്രെഡിറ്റ് തങ്ങള്‍ക്കു വേണം എന്ന രീതിയിലാണ് ഇരുവരുടെയും മത്സരം എന്നുമാത്രം. നായകളെ വന്ധ്യകരിക്കാന്‍ പദ്ധതികളുമായി വന്ന നഗരസഭയ്ക്ക് വന്ധ്യംകരണ ശസ്ത്രക്രിയ അറിയാവുന്ന മൃഗഡോക്റ്റര്‍മാരെ മൃഗസംരക്ഷണ വകുപ്പ് നല്‍കിയില്ലാ എന്നായിരുന്നു നഗരസഭ നേരത്തേ ആരോപണം ഉന്നയിച്ചിരുന്നത്.
എന്തായാലും ഇപ്പോള്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നേരിട്ടുതന്നെ മൃഗസംരക്ഷണ വകുപ്പിന്‍റെ സഹകരണത്തോടെ നായപിടിത്തം തുടങ്ങിയത് ജനത്തിനു ആശ്വാസമാകും. കേന്ദ്രസര്‍ക്കാരിന്‍റെ അനിമല്‍ ബര്‍ത്ത് കണ്‍ട്റോള്‍ പദ്ധതിയും സുപ്രീം കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും അനുസരിച്ചാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.