ന്യൂഡല്‍ഹി|
Last Updated:
ബുധന്‍, 6 ഓഗസ്റ്റ് 2014 (14:47 IST)
ആത്മഹത്യ ശ്രമം കുറ്റമല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു.നിലവില്‍
ഐപിസി 309 വകുപ്പ് പ്രകാരം ആത്മഹത്യ ശ്രമം ഒരുവര്‍ഷംവരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണ്.
ലോ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ 210-ാമത് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിച്ചാണ് 309 വകുപ്പ് റദ്ദാക്കാനുള്ള സര്‍ക്കാര്‍ നീക്കം.കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു വാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പാര്‍ലമെന്റിനെ അറിയിച്ചത്.നേരത്തെ 309ആം വകുപ്പ് മനുഷ്യത്വരഹിതമാണെന്നും,ആത്മഹത്യാ ശ്രമത്തിന് ശിക്ഷയല്ല ചികില്‍സയാണു വേണ്ടതെന്നും ലോ കമ്മിഷന്‍ അഭിപ്രായപ്പെട്ടിരുന്നു.