സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 24 ഡിസംബര്‍ 2021 (08:29 IST)
കായംകുളത്ത് വയോധികയെ ബലാത്സംഗം ചെയ്ത പ്രതിക്ക് 30 വര്‍ഷം കഠിന തടവ്. ഭരണിക്കാവ് സ്വദേശി രമണനെ(47)യാണ് ശിക്ഷിച്ചത്. ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. കൂടാതെ രണ്ടുലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കറ്റാനം സ്വദേശിനിയായ 77കാരിയെ ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രതിയുടെ വീട്ടില്‍ കൊണ്ടുവന്ന് പീഡിപ്പിക്കുകയായിരുന്നു. 2019നാണ് സംഭവം നടന്നത്. കേസിന്റെ വിചാരണയ്ക്കു മുന്‍പേ ഇരയായ വയോധിക മരിച്ചിരുന്നു.