നമ്പി നാരായണനെ അധിക്ഷേപിച്ച സംഭവം; സെന്‍കുമാറിനെതിരെ കേസെടുത്തേക്കും - പൊലീസ് നിയമോപദേശം തേടി

 nambi narayanan , police , tp senkumar , നമ്പി നാരായണന്‍ , പൊലീസ് , സെന്‍‌കുമാര്‍
തിരുവനന്തപുരം| Last Updated: ബുധന്‍, 30 ജനുവരി 2019 (16:19 IST)
മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് പത്മ ബഹുമതി നല്‍കിയതിനെ വിമര്‍ശിച്ച മുന്‍‌ ഡിജിപി സെന്‍കുമാറിനെതിരെ കേസെടുക്കാനാകുമോയെന്ന് പൊലീസ് നിയമോപദേശം തേടി.

സംഭവത്തില്‍ കേസെടുക്കാനോ അന്വേഷണത്തിനോ സാധ്യതയുണ്ടോ എന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍ നിയമോപദേശം തേടി. ഡിജിപി ലോക്‍നാഥ് ബെഹ്‌റയ്‌ക്ക് ലഭിച്ച പരാതിയിലാണ് കേസെടുക്കുന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടിയത്.

പത്മ പുരസ്‌ക്കാര ജേതാവായ ഒരാളെ പൊതുവേദിയിൽ അപമാനിച്ചുവെന്നും കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് കോഴിക്കോട് സ്വദേശി ഡിജിപിക്കും മുഖ്യമന്ത്രി പിണറായി വിജയനും പരാതി നൽകിയത്.

നമ്പി നാരായണനെ പത്മ പുരസ്‌കാരത്തിന് ശുപാർശ ചെയ്യാൻ പാടില്ലായിരുന്നെന്നും ആദരിക്കപ്പെടേണ്ട ഒരു സംഭാവനയും അദ്ദേഹം രാജ്യത്തിന് നൽകിയിട്ടില്ലെന്നുമാണ് സെൻകുമാർ പറഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :