23കാരിയായ വനിതാ പൊലീസുകാരിയെ ചുംബിച്ചു, യുവാവിന് കിട്ടിയത് എട്ടിന്റെ പണി

Last Modified ബുധന്‍, 30 ജനുവരി 2019 (14:26 IST)
ദുബായ്: വനിതാ പൊലീസ് ഉദ്യോഗസ്ഥയെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്ത യുവാവിന് ഉഗ്രൻ പണി തന്നെ കിട്ടി.
കേസിൽ 35കാരനായ ഇറാനി യുവാവിന് 6 മാസം കോടതി തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഉയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

കഴിഞ്ഞ വർഷം ജൂൺ പതിമൂന്നിന് അൽഖൂസിലെ വർക്ക് ഷോപ്പിൽ യുവതി തന്റെ കാറിന്റെ അറ്റകുറ്റപ്പണികൾക്കായി എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. സംഭവ സമയത്ത്
വനിതാ പൊലീസ് ഉദ്യോഗസ്ഥ ഡ്യൂട്ടിയിലായിരുന്നില്ല.

കാറിൽനിന്നും പുറത്തിറങ്ങാൻ പ്രതി വനിതാ പൊലീസ് ഉദ്യോദസ്ഥയെ അനുവദിച്ചില്ല. ഡോർ ഗ്ലാസ് പരിശോഷിധിക്കാൻ എന്ന വ്യാജേന ഇയാൾ യുവതിയുടെ ശരീരത്തിൽ സ്പർഷിക്കുകയായിരുന്നു. ഉദ്യോഗസ്ഥ പ്രതിയോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാകക്കാതെ യുവതിയുടെ തോളിൽ കൈ വച്ചു. എന്നാൽ യുവതി കൈയെടുത്ത് മാറ്റുന്നതിനിടെ പ്രതി കടന്നുപിടിക്കുകയും കവിളിൽ ചുംബിക്കുകയുമായിരുന്നു.

ഇയാളെ തട്ടിമാറ്റി സ്ഥലത്തിനിന്നും രക്ഷപ്പെട്ട യുവതി പൊലീസിൽ പരാതി നൽകി. സംഭവത്തിന്റെ മുഴുവൻ സി സി ടി വി ദൃശ്യങ്ങളും വർക്ഷോപ്പിൽ നിന്നും ലഭിച്ചില്ല. പ്രതി കാറിന്റെ അടുത്ത് നില്‍ക്കുന്നതും വിന്‍ഡോയിലൂടെ അകത്തേക്ക് തലയിടുന്നതും മാത്രമാണ് ക്യാമറയില്‍ ഉള്ളത്. പ്രതി കോറ്റതിയിൽ കുറ്റം നിഷേധിച്ചെങ്കിലും കോടതി ഇത് അംഗീകരിക്കാൻ തയ്യാറായില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :