അന്വേഷണസംഘത്തിന് ഭീഷണി: പി ജയരാജനെതിരെ കേസെടുത്തേക്കും

തലശേരി| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (15:01 IST)
സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ അന്വേഷണസംഘ ഉദ്യോഗസ്ഥരെ പൊതുവേദിയില്‍ വെച്ച് ഭീഷണിപ്പെടുത്തിയതിന് കേസെടുത്തേക്കും.നേരത്തെ തിരൂരില്‍ സുരേന്ദ്രന്‍ രക്തസാക്ഷി ദിനാചരണപരിപാടി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ പി ജയരാജന്‍ മനോജ് വധമന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ഭീഷണിയുയര്‍ത്തിയിരുന്നു.

സംഭവത്തില്‍ പ്രസംഗത്തിന്റെ ടേപ്പ് ലഭിച്ചു കഴിഞ്ഞാല്‍
അന്വേഷണമാരംഭിക്കുമെന്നും
പത്രമാധ്യമങ്ങളില്‍ വന്ന വാന്‍ത്തകള്‍ പരിശോധിച്ചുവരികയാണെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ അറിയിച്ചിരിക്കുന്നത്.
ജയരാജന്റെ പ്രസംഗത്തിന്റെ വിശദാംശങ്ങള്‍ പ്രത്യേക അന്വേഷണ സംഘം കതിരൂന്‍ പൊലീസിനോട് തേടിയിട്ടുണ്ട്.

പ്രസംഗത്തില്‍ ഉമ്മന്‍ചാണ്ടി ഭരണത്തോടെ ചരിത്രം അവസാനിച്ചെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ കരുതേണ്ടെന്നും. മനോജ് വധക്കേസ് അന്വേഷിക്കുന്നതിന്റെ പേരില്‍ നിയമവിരുദ്ധ പ്രവന്‍ത്തനം നടത്തുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് മറുപടി പറയിക്കുമെന്നും പറഞ്ഞിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :