ശഹീദ് ബാവ കൊലക്കേസില്‍ ഒമ്പതു പ്രതികള്‍ കുറ്റക്കാര്‍

കോഴിക്കോട്| Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (12:35 IST)
കൊടിയത്തൂരില്‍
ശഹീദ് ബാവ കൊലക്കേസില്‍ ഒമ്പതു പ്രതികള്‍ കുറ്റക്കാരെന്ന് കോടതി.കേസില്‍ അഞ്ചു പേരെ കോടതി വെറുതെ വിട്ടു. കോഴിക്കോട് സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി.

2011 നവംബര്‍ ഒന്‍പത് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.കൊടിയത്തൂരില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടിന് സമീപം വെച്ചാണ് ഒരു സംഘം ആളുകളുടെ മര്‍ദനത്തിനിരയാകുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ ശഹീദ് ബാവ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നവംബര്‍ 13 ന് മരണപ്പെടുകയായിരുന്നു.

കേസില്‍ പതിനഞ്ച് പ്രതികളാണുള്ളത്. കേസിലെ പ്രതിയായ കൊടിയത്തൂര്‍ സ്വദേശി ഫായിസ് ഒളിവിലാണ്. എണ്‍പത് സാക്ഷികളില്‍ 40 പേരെയും എരഞ്ഞിപ്പാലത്തെ സ്പെഷല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിസ്തരിച്ചു.അസിസ്റ്റന്‍്റ് പൊലീസ് കമ്മീഷ്ണര്‍ ജോസി ചെറിയാനാണ് കേസ് അന്വേഷണം
പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :