സിസ്റ്റര്‍ അഭയ കേസ്: രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വിധി പത്തിന്

തിരുവനന്തപുരം| Last Modified ബുധന്‍, 1 ഒക്‌ടോബര്‍ 2014 (16:26 IST)
സിസ്റ്റര്‍ അഭയയുടെ രാസപരിശോധനാ ഫലം തിരുത്തിയ കേസില്‍ വാദം പൂര്‍ത്തിയായി. ഈ മാസം പത്തിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി വിധി പറയും.

ഗീത, ചിത്ര എന്നീ ഫോറന്‍സിക് സയന്‍സ് ലാബിലെ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അഭയയുടെ രാസപരിശോധന ഫലം തിരുത്തിയെന്നാണ് കേസ്.

1992 മാര്‍ച്ച് 27-നു കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റ് കിണറിലാണ് സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :