കരമനപാലത്തിനു താഴെ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി

പിന്നാലെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

Police
Police
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 9 ജൂണ്‍ 2025 (11:13 IST)
കരമന ആറ്റില്‍ മൂന്നുദിവസം പഴക്കമുള്ള മൃതദേഹം ഒഴുകിയെത്തി. കരമന പാലത്തിനു താഴെയാണ് മൃതദേഹം കണ്ടെത്തിയത്. സമീപവാസികളാണ് മൃതദേഹം കണ്ടത്. പിന്നാലെ ഫയര്‍ഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം പുരുഷന്റേതാണെങ്കിലും അഴുകിയ നിലയിലാണ് കണ്ടെത്തിയത്.

മുഖം വ്യക്തമല്ല. ലുങ്കിയും അടിവസ്ത്രവും ധരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം. ഏകദേശം 60 വയസ്സ് പ്രായം തോന്നിക്കുന്ന വ്യക്തിയുടേതാണെന്ന് പൊലീസ് പറയുന്നു. കരമന പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :