1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Car Mortgage Gudallur

വാടകയ്ക് എടുത്ത കാർ പണയം വച്ച വിരുതന്മാർ പിടിയിൽ

Car
കൊച്ചി : ഒരു ദിവസത്തേക്ക് കാർ വാടകയ്‌ക്കെടുത്ത ശേഷം പണയം വച്ച വിരുതന്മാർ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി സ്വദേശിയുടെ കാർ വാടകയ്‌ക്കെടുത്ത ശേഷം തമിഴ്‌നാട് ഗൂഡലൂർ പ്രദേശത്താണ് ഇവർ കാർ പണയം വച്ചത് എന്നാണ് വിവരം.

തമിഴ്‌നാട്ടിലെ ഗൂഡലൂർ പുതിയ ബസ് സ്റ്റാൻഡിനു സമീപം പി.ശിവൻ എന്ന 53 കാരനാണു ഇപ്പോൾ പിടിയിലായത്. ഇൻസ്‌പെക്ടർ പി.കെ.സാബുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. തമിഴ്‌നാട്ടിലെ ദിണ്ടിക്കൽ നീലമലൈകോട്ടൈ സ്വദേശി ബാലമുരുകൻ (40), ദിണ്ടിക്കൽ തീപ്പച്ചി അമ്മന്കോവില് സ്വദേശിശരവണ കുമാർ (39) എന്നിവരെ മുമ്പ് തന്നെ പിടികൂടിയിരുന്നു.

തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലായി കൊലപാതകം, പിടിച്ചുപറി, ലഹരിമരുന്ന് വിൽപ്പന എന്നിവയുൾപ്പെടെയുള്ള കേസുകളിലെ പ്രതികളാണിവർ. മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ രവീന്ദ്രനാഥിന്റെ നിർദ്ദേശ പ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.  
അടുത്ത ലേഖനം
കൊവിഡ് വ്യാപനം കുറയുന്നു, സംസ്ഥാനത്ത് ഇന്ന് രോഗബാധിതർ 10,000ത്തിന് താഴെ