കാര്‍ കത്തി ഉടമ വെന്തുമരിച്ചു

നെടുമങ്ങാട്:| Last Modified വ്യാഴം, 6 ഓഗസ്റ്റ് 2015 (20:36 IST)
ഓടിക്കൊണ്ടിരുന്ന കാര്‍ തീപിടിച്ച് ഉടമ വെന്തുമരിച്ചു. പൂജപ്പുര ചാടിയറ നാഗരുകാവ് ക്ഷേത്രത്തിനടുത്ത് സരസില്‍ പത്മനാഭ പിള്ള എന്ന 63 കാരനാണു സ്വന്തം മാരുതി കാര്‍ തീപിടിച്ചു വെന്തുമരിച്ചത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആറാംകല്ല് കീഴേ കല്ലയം ചെറുമലക്കുന്ന് എന്ന സ്ഥലത്തായിരുന്നു സംഭവം നടന്നത്. കല്ലയത്തു നിന്നു വന്ന കാര്‍ റോഡരികിലെ മണ്‍ഭിത്തിയില്‍ ഇടിച്ച നിലയിലായിരുന്നു. അപകടം നടന്നതും സമീപത്തുള്ള സ്പ്രേ പെയിന്‍റിംഗ് കട ഉടമ തീപിടിത്തം നടക്കുന്നത് ഫയര്‍ഫോഴ്സിനെ അറിയിച്ചു.

ഫയര്‍ഫോഴ്സ് എത്തിയാണ് മിക്കവാറും കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം പുറത്തെടുത്തത്. കാറിലെ ആര്‍.സി ബുക്കില്‍ നിന്നാണ് ഉടമയെ തിരിച്ചറിഞ്ഞത്. എന്നാല്‍ കാര്‍ മണ്ണെണ്ണ ഒഴിച്ച് കത്തിച്ചതാണെന്ന് കണ്ടെത്തി. കാര്‍ ഓടിച്ചിരുന്നയാള്‍ സ്വയം മണ്ണെണ്ണ ഒഴിച്ചു കത്തിച്ചതാകാമെന്നാണു നിഗമനം. നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :