നിന്നനില്‍പ്പില്‍ രണ്ടുപേര്‍ ഭൂമി പിളര്‍ന്ന് താഴേക്ക് പോയി, പുറകേ നാലുപേരും!!!

കാന്റീന്‍, അപകടം, ഫയര്‍ ഫോഴ്സ്, കോഴിക്കോട്
കോഴിക്കോട്| VISHNU.NL| Last Modified ബുധന്‍, 15 ഒക്‌ടോബര്‍ 2014 (12:44 IST)
ഊണുകഴിച്ചു കൊണ്ടിരിക്കേ ഇരുന്ന ഇരുപ്പില്‍ ആളുകള്‍ അപ്രത്യക്ഷമായി എന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ. ഇത് മുതുകാടിന്റെ മാജിക് പരിപാടിയല്ല. യഥാര്‍ഥത്തില്‍ സംഭവിച്ചതാണ്. നമ്മുടെ കോഴിക്കോട്ട് തന്നെ. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം നടന്നത്. സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍കായുള്ള കാന്റീനിലാണ് സംഭവം അരങ്ങേറിയത്.

ഭക്ഷണം വിളമ്പാനായി മേശക്കരുകിലേക്ക് നടന്നു നീങ്ങിയ കന്റീന്‍ ജീവനക്കാരായ വെള്ളന്നൂര്‍ ആശാരിക്കണ്ടി മീത്തല്‍ ശാന്ത, കുന്നമംഗലം താഴേ കണ്ണഞ്ചേരി മോഹനന്‍ എന്നിവരാണ് നിന്നനില്‍പ്പില്‍ ഭൂമി പിളര്‍ന്ന് താഴേയ്ക്ക് പോയത്. രംഗം കണ്ടതോടെ കന്റീനില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ ഭയന്ന് നിലവിളിച്ച് കന്റീനു പുറത്തുചാടി.

കുഴിയില്‍ വീണ ശാന്തയേയും മോഹനനേയും കുഴിയില്‍ നിന്‍ പുറത്തെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കൂടുതല്‍ ഭാഗം ഇടിഞ്ഞുവീണ് രക്ഷിക്കാന്‍ ശ്രമിച്ചവരും കുഴിയിലായി. പാലത്ത് മാരമ്പറമ്പത്ത് പ്രേമലത, മാനന്തവാടി ഹരിപ്രിയം വീട്ടില്‍ ജയപ്രകാശ്, ഒമശേരി കോല്‍ക്കുന്ന് വീട്ടില്‍ ഹരീഷ്,
മൊകവൂര്‍ കൃഷ്ണപുരിയില്‍ പ്രേജിത്ത് എന്നിവരാണ് രണ്ടാമത് കുഴിയില്‍ പെട്ടത്.

വീണവരുടെ അരയോളം മണ്ണു കൊണ്ടു മൂടിയെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. എട്ടടിയോളം ആഴത്തിലും ഏഴടിയോളം നീളത്തിലും അഞ്ചടിയോളം വീതിയിലുമാണു കുഴി രൂപപ്പെട്ടത്. കെട്ടിടം പണിതത് ഓവുചാലിന് മുകളില്‍ മുന്‍പ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കൂട്ടിയിട്ടിരുന്ന സ്ഥലം മണ്ണിട്ടു നികത്തിയാണ് താല്‍ക്കാലിക കന്റീന്‍ പണിതത്. കാര്യമായ അടിത്തറയോ കോണ്‍ക്രീറ്റ് തറയോ തയ്യാറാക്കാത്തതിനാലാണ് ഇടിഞ്ഞു താണതെന്ന് സിവില്‍ സിവില്‍ സ്റ്റേഷന്‍ ജീവനക്കാര്‍ പറഞ്ഞു.

ഫയര്‍ ഫോഴ്സ് എത്തി കൂടുതല്‍ മണ്ണിടിച്ചു നോക്കിയപ്പോള്‍ ഉള്ളില്‍ ഉപേക്ഷിച്ച കോണ്‍ക്രീറ്റ് ഇലക്ട്രിക് പോസ്റ്റും അഴുക്കുചാലിന്റെ പാതയും കണ്ടെത്തി. കൂടുതല്‍ ഭാഗം ഇടിയാനുള്ള സാധ്യത മുന്നില്‍ക്കണ്ട് കന്റീന്റെ പ്രവര്‍ത്തനം നിര്‍ത്തി വച്ചിട്ടുണ്ട്. പരുക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രഥമ ശുശ്രൂഷ നല്‍കി വൈകിട്ടോടെ വിട്ടയക്കുകയും ചെയ്തു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 ...

ഇത് അറിഞ്ഞില്ലെങ്കില്‍ പിഴ വന്നേക്കും, ട്രയിനില്‍ 50 കിലോഗ്രാമില്‍ കൂടുതലുള്ള ലഗേജ് കൊണ്ടുപോകുമ്പോള്‍ ശ്രദ്ധിക്കണം
നിങ്ങളുടെ ബാഗിന്റെ ഭാരം നിശ്ചിത പരിധി കവിഞ്ഞാല്‍ പിഴ അടയ്ക്കേണ്ടിവരുമെന്ന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് ...

തൊഴുകൈയോടെ തലതാഴ്ത്തി മാപ്പ്: വീഡിയോ പുറത്ത് വന്നതിന് പിന്നാലെ ആത്മഹത്യ
ഇതിന് പിന്നാലെ മനു ആത്മഹത്യ ചെയ്തു.

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന ...

നൂറുകണക്കിന് പാക്കറ്റ് കോണ്ടം, ലൂബ്രിക്കന്റ്, ഗര്‍ഭപരിശോധന കിറ്റുകള്‍ എന്നിവയടങ്ങിയ ഇരുപതിലധികം ബാഗുകള്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ഇവയില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗര്‍ഭ പരിശോധന കിറ്റുകള്‍ ഉണ്ടെന്നാണ് ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും ...

പകര ചുങ്കത്തില്‍ നിന്ന് സ്മാര്‍ട്ട്‌ഫോണുകളെയും കമ്പ്യൂട്ടറുകളെയും ഒഴിവാക്കി അമേരിക്ക; ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്കും ബാധകം
വന്‍കിട കമ്പനികളായ ആപ്പിള്‍, സാംസങ്, ചിപ്പ് നിര്‍മാതാക്കയ എന്‍വീഡിയോ എന്നിവര്‍ക്ക് ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 ...

മ്യാന്‍മറില്‍ വീണ്ടും ഭൂചലനം; റിക്റ്റര്‍ സ്‌കെയിലില്‍ 5.6 തീവ്രത രേഖപ്പെടുത്തി
യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സിസ്‌മോളജിക്കല്‍ സെന്റര്‍ ആണ് ഇക്കാര്യം അറിയിച്ചത്.