പയ്യന്നൂര്‍|
VISHNU.NL|
Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2014 (19:28 IST)
ഏഴിമല നാവിക അക്കാദമിയില്‍ പായ്ക്കപ്പല്‍ പരിശീലനത്തിനിടെ വൈദ്യുതാഘാതമേറ്റ് ഒരാള്‍ മരിച്ചു. സംഭവത്തില്‍ മൂന്ന് കേഡറ്റുകള്‍ക്ക് വൈദ്യുതാഘാതമേറ്റിട്ടുണ്ട്. പരിശീലനത്തിനിടെ പായ്ക്കപ്പലിന്റെ പായ്മരം ഹൈടെന്‍ഷന്‍ വൈദ്യുത ലൈനില്‍ തട്ടിയതാണ് അപകട കാരണം.
ഇവര്‍ പരിശീലനം നടത്തിയ സ്ഥലത്തിനു മുകളികൂടി പോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി ലൈന്‍ ഈ ഭാഗത്ത് വളരെ താഴ്ന്നാണ് കിടക്കുന്നത്. അപകടത്തിന് കാരണമായത് ഇതാണ്.ബോട്ടിലുണ്ടായിരുന്ന നാല് കേഡറ്റുകള്‍ക്കും ശക്തമായ വൈദ്യുതാഘാതമേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.