1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. Che Guevara 59th Death Anniversary

ചെഗുവേര രക്തസാക്ഷിദിനം

Che Guevara, Che Guevara 59th Death Anniversary, Memory of Che Guevara
Che Guevara

ലോകത്തെ അടിച്ചമർത്തപ്പെട്ടവന്റെ ശബ്ദമായി മാറിയ ക്യൂബൻ വിപ്ലവ നേതാവ് ഏണസ്റ്റൊ ചെ ഗുവേരയുടെ 59-ാം ചരമവാർഷികമാണ് ഇന്ന്. ലോകം മുഴുവൻ വിപ്ലവനായകന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. ചെഗുവേരയുടെ ജൻമദേശമായ അർജന്റീനയിലും ബൊളീവിയ, വെനെസ്വേല എന്നീ രാജ്യങ്ങളിലും വൻ അനുസ്മരണ ചടങ്ങുകളാണ് നടക്കുന്നത്. 
 
ലാറ്റിൻ അമേരിക്കയുടെ വിമോചനനായകൻ ആവേണ്ടിയിരുന്ന ചെ ഗുവേര ബൊളീവിയയിൽ വിപ്ലവ പ്രവർത്തനത്തിനായി സന്ദർശിക്കുന്നതിനിടെ 1967 ഒക്ടോബർ 8 ന് ബൊളീവിയൻ സൈനികരുടെ വെടിയേറ്റാണ് മരിക്കുന്നത്. 
 
ലോകം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയായിരുന്നു ചെ ഗുവേര. ഫാസിസ്റ്റ് ഭരണ കൂടത്തെ ഗറില്ല പോരാട്ടം കൊണ്ട് തകർത്ത് എറിയാമെന്ന് വാക്കു കൊണ്ടും തോക്കു കൊണ്ടും സാക്ഷ്യപ്പെടുത്തിയ, ചെഗുവേരയുടെ ആശയങ്ങൾ ലോകജനതയുടെ മനസ്സിൽ ആളിക്കത്തുന്ന തീപ്പന്തം പോലെ ഇന്നും കത്തി ജ്വലിക്കുന്നു, ഇപ്പോഴും  ലോകജനത നെഞ്ചേറ്റുന്നു.   
 
മുതലാളിത വ്യവസ്ഥിതിക്കെതിരെ ധീരനായി പോരാടിയ ചെ ഗുവേര അമേരിക്കയുടെ കണ്ണിലെ കരടായിരുന്നു. അതിനാൽ അമേരിക്കൻ രഹസ്യാന്വേഷണ സംഘടനയായ സിഐഎയുടെ നേതൃത്വത്തിൽ തന്നെയായിരുന്നു ചെഗുവേരയെ വകവരുത്താനുള്ള ശ്രമങ്ങൾ നടന്നിരുന്നത്. സിഐഎ ഏജന്റ് ഫെലിക്സ് റോഡ്രിഗൂസ് നയിച്ച ബൊളീവിയൻ പ്രത്യേക സേനയാണ് ചെഗുവേരയെ വധിക്കുന്നത്.
 
ചെഗുവേര മരിച്ച് 59 വർഷങ്ങൾ കഴിഞ്ഞിട്ടും സമത്വവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന ജനങ്ങളുടെ മനസിൽ ചെഗുവേര ഇന്നും തിളങ്ങി നിൽക്കുന്ന ഒരു നക്ഷത്രം തന്നെയാണ്.
അടുത്ത ലേഖനം
സിഎംആർഎൽ ഇടപാടിൽ കേസെടുക്കാമെന്ന് ഹൈക്കോടതി, പിണറായിയും വീണയും റിയാസും പ്രതികളാകും