കോട്ടയം|
JOYS JOY|
Last Modified തിങ്കള്‍, 16 മെയ് 2016 (14:51 IST)
കേരളം ആര് ഭരിക്കുമെന്ന് പൂഞ്ഞാറുകാര്‍ തീരുമാനിക്കുമെന്ന് പൂഞ്ഞാറിലെ സ്ഥാനാര്‍ത്ഥി പി സി ജോര്‍ജ്. സംസ്ഥാനത്ത്
തൂക്കുമന്ത്രിസഭ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൂഞ്ഞാറില്‍ ഭൂരിപക്ഷത്തോടെയുള്ള വിജയമായിരിക്കും തനിക്കുണ്ടാവുക. കെ എം മാണി ജയിക്കുകയെന്നാൽ അഴിമതി ജയിക്കുന്നതിന് തുല്യമാണ്. ചതുഷ്കോണ മത്സരം നടക്കുന്ന പൂഞ്ഞാർ മണ്ഡലത്തിൽ താൻ വിജയിക്കും. മുന്ന് മുന്നണികളോടുമാണ് താൻ മത്സരിക്കുന്നതെന്നും പി സി ജോർജ് പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന 19ന് കേരളത്തിൽ പൊൻകുടമുയരുന്നതും താമര വിരിയുന്നതും കാണാമെന്ന് വെള്ളാപ്പിള്ളി നടേശൻ പറഞ്ഞു. കുടം വരാനുള്ള താമസം കൊണ്ടാകും ഇത്രയും നാൾ താമര വിരിയാതിരുന്നതെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയതിനു ശേഷം അദ്ദേഹം പറഞ്ഞു.