അഭിറാം മനോഹർ|
Last Modified ഞായര്‍, 27 മാര്‍ച്ച് 2022 (12:03 IST)
നാലു ദിവസമായി നടത്തിവന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. ബസ് ഉടമകൾ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ബസ് സമരം പിൻവലിക്കാൻ തീരുമാനിച്ചത്. ഈ മാസം 30ന് നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ ബസ് ചാര്‍ജ് വര്‍ധന സംബന്ധിച്ച് തീരുമാനം ഉണ്ടാകുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് ബസ് സമരം പിന്‍വലിച്ചത്.
മിനിമം ചാർജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ ചാര്‍ജ് 6 രൂപയാക്കുക, ഒരു കിലോമീറ്റര്‍ ഓടുന്നതിന് ഒരു രൂപ നിരക്ക് നിശ്ചയിക്കുക, നികുതി ഇളവ് നല്‍കുക തുടങ്ങിയവയാണ് പ്രധനമായി മുന്നോട്ട് വെയ്ക്കുന്ന ആവശ്യം. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കുന്ന പൊതു പണിമുടക്കില്‍ പങ്കെടുക്കുമെന്നും ബസ് ഉടമകള്‍ അറിയിച്ചു.