'ഗെയ്‌ലും ദേശീയപാത വികസനവും ഓര്‍മയില്ലേ? ഒരാളേയും ദ്രോഹിക്കില്ല'; നഷ്ടപരിഹാരം ഏറ്റവും നല്ല രീതിയില്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

രേണുക വേണു| Last Updated: വ്യാഴം, 24 മാര്‍ച്ച് 2022 (17:01 IST)

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി ഒരാളേയും ദ്രോഹിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ഉള്ള ആശങ്കകളും അവ്യക്തതയും നീക്കുമെന്നും ജനങ്ങളെ ഒപ്പം നിര്‍ത്തി തന്നെ പദ്ധതി പൂര്‍ത്തീകരിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഗെയ്ല്‍ പദ്ധതിയും ദേശീയപാത വികസനവും പൂര്‍ത്തീകരിച്ചത് എങ്ങനെയാണെന്ന് ഓര്‍മയില്ലേയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിനിടെ ചോദിച്ചു.

' ഒരാളേയും ദ്രോഹിക്കില്ല. ഏറ്റവും നല്ല രീതിയില്‍ നഷ്ടപരിഹാരം നല്‍കും. ഒരാള്‍ക്ക് പോലും കിടപ്പാടം നഷ്ടപ്പെടില്ല. വീട് നഷ്ടപ്പെടുന്നവര്‍ക്ക് വീടും ജീവനോപാധിയും നല്‍കും. ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് അവ്യക്തതയും ആശങ്കയും ഉണ്ടാക്കുന്നത്. ജനങ്ങള്‍ ഇതെല്ലാം തിരിച്ചറിയുന്നുണ്ട്,' പിണറായി പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :