ഭിന്നശേഷിക്കാരിയായ യുവതിയെ ബസില്‍ പീഡിപ്പിച്ച സംഭവം: പ്രതിയെ പിടികൂടാനാവാതെ പൊലീസ്

ശ്രീനു എസ്| Last Modified തിങ്കള്‍, 19 ജൂലൈ 2021 (09:43 IST)
ഭിന്നശേഷിക്കാരിയായ യുവതിയെ ബസില്‍ പീഡിപ്പിച്ച സംഭവത്തില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനാവാതെ പൊലീസ്. ഈമാസം നാലിനായിരുന്നു യുവതിയെ നിര്‍ത്തിയിട്ട ബസില്‍ മൂന്നുപേര്‍ പീഡിപ്പിച്ചത്.

വീട്ടില്‍ നിന്ന് പിണങ്ങി വീടുവിട്ടയുവതിയെയായിരുന്നു മുണ്ടിക്കല്‍ത്താഴം വയല്‍ സ്റ്റോപ്പിനടുത്ത് വച്ച് പീഡിപ്പിച്ചത്. സംഭവത്തില്‍ കുന്ദമംഗലം സ്വദേശി ഗോപീഷ്(38), പത്താം മൈല്‍ സ്വദേശി മുഹമ്മദ് ഷമീര്‍(32) എന്നിവരെ പോലീസ് പിടിച്ചിരുന്നു. മൂന്നാമനെ തിരയുകയാണ്. പന്തീര്‍പാടം സ്വദേശി ഇന്ത്യേഷ് കുമാറാണ്(38) ഇനി പിടിയിലാകാനുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :