അനുബന്ധ വാര്‍ത്തകള്‍
- രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിച്ചാല്‍ മലബന്ധം ഒഴിവാക്കാം; ഗുണങ്ങള്‍ ഏറെ
- മുട്ടയുടെ മഞ്ഞക്കരു വാരിവലിച്ച് തിന്നരുത്; ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും
- അമിതമായി വിയര്‍ക്കുന്നുണ്ടോ നിങ്ങള്‍? ചെറുനാരങ്ങ കൊണ്ട് മറികടക്കാം
- വായ്നാറ്റം ഇല്ലാതാക്കാന്‍ വെള്ളം കുടിച്ചാല്‍ മതി; ചില പൊടിക്കൈകള്‍ ഇതാ
- കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പല്ല് തേക്കുന്നതിനു മുന്‍പ് വെറുംവയറ്റില്‍ വെള്ളം കുടിച്ചാല്‍ പ്രശ്‌നമുണ്ടോ?
അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. എന്നാല്‍, പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ? പലര്‍ക്കും ഇക്കാര്യത്തില്‍ സംശയങ്ങളുണ്ട്. എന്നാല്‍, അതിരാവിലെ വെറുംവയറ്റില്‍ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ വായില്‍ കാണപ്പെടുന്ന ആസിഡുകള്‍ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, രാവിലെ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇതുവഴി പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല. വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണം. ഇത് ആരോഗ്യത്തിന് മികച്ചതാണെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു.
അടുത്ത ലേഖനം