കൊല്ലത്ത് 17കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 19 ജൂലൈ 2021 (08:52 IST)
കൊല്ലത്ത് 17കാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ചന്ദനക്കാവ് വടക്കേ ചെരുകര സ്വദേശിനിയായ ദിവ്യായാണ് മരിച്ചത്. മാതാവിന്റെ അച്ഛനൊപ്പൊമായിരുന്നു ദിവ്യ താമസിച്ചിരുന്നത്. രാവിലെ കടയില്‍ പോയിട്ട് വന്ന മാതാവിന്റെ പിതാവായ തങ്കപ്പന്‍ എത്ര വിളിച്ചിട്ടും കതക് തുറന്നില്ല. ഇതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ചുരിദാര്‍ ഷാളില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ് ദിവ്യ. പെണ്‍കുട്ടിയുടെ പിതാവ് എട്ടുവര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചിരുന്നു. മാതാവ് ജോലിയുടെ ഭാഗമായി തിരുവനന്തപുരത്താണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :