അനുബന്ധ വാര്‍ത്തകള്‍
- ഉത്തരേന്ത്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി
- ബുമ്രയെ കളിപ്പിക്കരുതെന്ന് മുന്‍ താരം, കളിപ്പിച്ചിട്ടില്ലെന്ന് കോഹ്ലി; ഇന്ത്യന്‍ പേസറുടെ കാര്യത്തില്‍ കടുത്ത തീരുമാനം
- സ്കൂൾബസിലിരുന്ന് ഉറങ്ങിപ്പോയി, കണ്ടെത്തിയത് അഞ്ച് മണിക്കൂറുകൾക്ക് ശേഷം, നാലുവയസുകാരിക്ക് ദാരുണ അന്ത്യം !
- പാലാ വിധിയെഴുതി; പ്രതീക്ഷയോടെ മുന്നണികൾ - വെള്ളിയാഴ്ച വോട്ടെണ്ണല്‍
- ആകാംക്ഷയിൽ കേരളം: പാലായിൽ വോട്ടെടുപ്പ് ആരംഭിച്ചു, വിജയപ്രതീക്ഷയിൽ മുന്നണികൾ
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു, ഇറങ്ങിയോടി യാത്രക്കാർ
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിനു തീ പിടിച്ചു. മഞ്ചേരിയിൽ നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന ജോണീസ് ബസിനാണ് തീ പിടിച്ചത്. തീ പിടിച്ച് നിർത്തിയ ബസിൽ നിന്നും യാത്രക്കാർ ഭയന്ന് വിറച്ച് ഇറങ്ങി ഓടുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം.
മുൻപിലെ ടയറിന്റെ ഭാഗത്താണ് തീ പടർന്നത്. തീ ആളുന്നത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ഡ്രൈവറും കണ്ടക്ടറും യാത്രക്കാരെ ഇറക്കി. യാത്രക്കാരും ജീവനക്കാരും ചേർന്ന് വെള്ളമൊഴിച്ച് ബസിലെ തീ അണയ്ക്കുകയായിരുന്നു. കൃത്യ സമയത്തെ ഇടപെടലിനെ തുടർന്ന് ഒഴിവായത് വൻ ദുരന്തമാണ്.