ഉത്തരേന്ത്യയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തി

വെബ്‌ദുനിയ ലേഖകൻ| Last Updated: ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (18:06 IST)
ഡൽഹി: ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും പാകിസ്ഥാനിലും ഭൂമികുലുക്കം അനുഭവപ്പെട്ടു. പാകിസ്ഥാനിലെ ലാഹോറിൽനിന്നും 173 കിലോമീറ്റർ കിഴക്കുപടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ ഉത്ഭവം എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഭൂചലനത്തിന് റിക്ടർ സ്കെയിലിൽ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.

ന്യൂഡല്‍ഹി, ചണ്ഡീഗഢ്, കശ്മീർ എന്നിവിടങ്ങളിലും പാകിസ്ഥാനിലെ ഇസ്‌ലാമാബാദ് ഉൾപ്പടെ നിരവധി പ്രദേശങ്ങളിലും വൈകിട്ട് 4.35ഓടെ ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. കുറച്ചു സെക്കൻഡുകൾ മാത്രമാണ് ഭൂചലനം നീണ്ടുനിന്നത്. ഇന്ത്യയിൽ നാശനഷ്ടങ്ങളൊ, അപകടങ്ങളൊ റിപ്പോർട്ട് ചെയ്തിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :