പാലാ വിധിയെഴുതി; പ്രതീക്ഷയോടെ മുന്നണികൾ - വെള്ളിയാഴ്‌ച വോട്ടെണ്ണല്‍

  byelection 2019 , pala , election , പാലാ , തെരഞ്ഞെടുപ്പ് , ഇലക്ഷന്‍
പാലാ| മെര്‍ലിന്‍ സാമുവല്‍| Last Modified തിങ്കള്‍, 23 സെപ്‌റ്റംബര്‍ 2019 (19:36 IST)
പാലാ ഉപതെരഞ്ഞെടുപ്പിലെ പോളിംഗ് അവസാനിച്ചു. 71.26 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഉച്ചയ്‌ക്ക് ശേഷം മഴ കനത്തതോടെയാണ് കാര്യങ്ങള്‍ മന്ദഗതിയിലായത്. വെള്ളിയാഴ്‌ചയാണ് വോട്ടെണ്ണല്‍.

രാവിലെ പോളിംഗ് തുടങ്ങിയപ്പോള്‍ ബൂത്തുകളിലൊക്കെ വോട്ടര്‍മാരുടെ നീണ്ട നിരയാണുണ്ടായിരുന്നത്. പത്തു മണിയായപ്പോഴേക്കും പോളിംഗ് ശതമാനം 20 കടന്നിരുന്നു. എന്നാല്‍ ഉച്ചയ്‌ക്ക് ശേഷം മഴ കനത്തതോടെ പോളിംഗ് കുറഞ്ഞു.

ആറുമണിവരെ എഴുപതു ശതമാനത്തോളം പേര്‍ വോട്ട് ചെയ്‌ത സാഹചര്യത്തില്‍ പോളിംഗ് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മൂന്നു മുന്നണികളും. ആകെ മൊത്തം1,79,107 വോട്ടർമാരാണ് പാലായിലുള്ളത്. കഴി‍ഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 77.25%ആണ് ആകെ പോൾ ചെയ്തത്.

കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജോസ് ടോം വിജയിക്കുമെന്നാണ് യുഡിഎഫിന്‍റെ കണക്കുകൂട്ടല്‍. യുഡിഎഫിലെ പ്രശ്‌നങ്ങളും അടിയൊഴുക്കുകളും മാണി സി കാപ്പന്‍റെ അട്ടിമറി വിജയം എളുപ്പത്തിലാക്കുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു. നൂറു ശതമാനം വിജയം ഉറപ്പെന്ന പ്രതീക്ഷയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എന്‍ ഹരിക്കുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :