രാജ്യത്ത് ഉഷ്ണ തരംഗം കനക്കുന്നു; കേരളത്തിലും ജാഗ്രത
രാജ്യത്ത് ഉഷ്ണ തരംഗം കനക്കുന്നു. തലസ്ഥാനം ഉള്‍പ്പടെ പലയിടങ്ങളിലും താപനില 45 ഡിഗ്രി കടന്നു. 72 വര്‍ഷത്തിനിടയില്‍ രണ്ടാമത്തെ ഉയര്‍ന്ന ചൂടേറിയ ഏപ്രില്‍ മാസമാണ് ഡല്‍ഹിയില്‍ കടന്നു പോകുന്നത്. യുപിയിലെ പ്രയാഗ് രാജില്‍ 47 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. 5 സംസ്ഥാനങ്ങളില്‍ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും ചൂട് കൂടുകയാണ്. ഉച്ചയ്ക്ക് 11 മുതല്‍ വൈകിട്ട് നാല് വരെയുള്ള സമയത്ത് വെയില്‍ കൊള്ളുന്നത് ഒഴിവാക്കണം.