ബസ് ചാര്‍ജ് മിനിമം ഏഴാക്കുമെന്ന് സൂചന

തിരുവനന്തപുരം| VISHNU.NL| Last Modified തിങ്കള്‍, 5 മെയ് 2014 (15:05 IST)
സംസ്ഥാനത്ത് ബസ് ചാര്‍ജ് മിനിമം ഏഴുരൂ‍പയാക്കുമെന്ന് സൂചന. ഇന്നലെ സ്വകാര്യ ബസുടമകളുമായി നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തതായാണ് വിവരം. മിനിമം ചാര്‍ജ് ഏഴാക്കുന്നതിനു പുറമെ കിലോമീറ്ററിന് പത്തുപൈസ കൂട്ടാനും ആലോചനയുണ്ട്.

ഇതോടെ കിലോമീറ്റര്‍ നിരക്ക് 58 പൈസയില്‍ നിന്ന് 68 പൈസയാകും. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകും. യാത്രാനിരക്ക് പുന:പരിശോധിക്കാന്‍ നിയോഗിച്ച രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലും നിരക്ക് കൂട്ടണമെന്ന ശുപാര്‍ശയാണ് നല്‍കിയിരിക്കുന്നത്.

റിപ്പോര്‍ട്ട് മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കാനാവില്ലെനാണ് സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മിനിമം നിരക്കില്‍ വര്‍ദ്ധന വരുത്തമെന്ന് അഭ്യൂഹങ്ങള്‍ പുറത്തുവന്നു. കൂടുതല്‍ വര്‍ധന വരുത്തിയാല്‍ വന്‍ പ്രതിഷേധത്തിന് കാരണമാകുമെന്ന് സര്‍ക്കാര്‍ ഭയപ്പെടുന്നു.

മിനിമം ചാര്‍ജ് പത്തുരൂപയാക്കണമെന്ന ബസുടമകളുടെ ആവശ്യം ആവശ്യം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവില്ല കൂടാതെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കില്‍ വര്‍ധനയുണ്ടാകില്ലെന്നും സൂചനയുണ്ട്. 2012 ഓഗസ്റ്റ് 11നാണ് ഏറ്റവുമൊടുവില്‍ ബസ് നിരക്ക് വര്‍ദ്ധിപ്പിച്ചത്.

എന്നാല്‍ അതിനുശേഷം ഡീസല്‍ ചാര്‍ജ് പലതവണ വര്‍ദ്ധിച്ചതായും രാമചന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷവും വര്‍ദ്ധനയുണ്ടായതായും ബസുടമകള്‍ സര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നു. മത്രമല്ല

കെഎസ്ആര്‍ടിസിയും ചാര്‍ജ് വര്‍ധനവിനോട് അനുകൂലമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :