സിവില്‍ സര്‍വീസ് ബോര്‍ഡിന് പച്ചക്കൊടി

തിരുവനന്തപുരം| VISHNU.NL| Last Modified ബുധന്‍, 30 ഏപ്രില്‍ 2014 (16:14 IST)
സംസ്ഥാനത്തെ ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഓഫീസറുടെ സ്ഥാനമാറ്റവും പ്രമോഷനും സംഭന്ധിച്ച കാര്യങ്ങളില്‍ തീരുമാനമെടുക്കുവാന്‍ അധികാരമുള്ള സിവില്‍ സര്‍വീസ് ബോര്‍ഡി രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു ഇത്. രാഷ്ട്രീയ കാരണങ്ങളാലും അധികാരത്തിലുള്ള പാര്‍ട്ടികളുടെ ആഗ്രഹത്തിനനുസരിച്ചും സ്ഥലംമാറ്റുന്നതിനെതിരെ സിവില്‍ സര്‍വീസ് ഓഫീസര്‍മാര്‍ നിരന്തരമായി പരാതി ഉന്നയിച്ചിരുന്നു.

സര്‍വീസിലുള്ള ചീഫ് സെക്രട്ടറിയായിരിക്കും ബോര്‍ഡിന്റെ അധ്യക്ഷന്‍. ബോര്‍ഡ് നിലവില്‍ വരുന്നതോടെ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റ തീരുമാനം മന്ത്രിസഭയില്‍ നിന്ന് ബോര്‍ഡിന് കൈമാറും.

ബോര്‍ഡ് രൂപീകരിക്കാനുള്ള ശുപാര്‍ശ ചീഫ് സെക്രട്ടറി നേരത്തെ മന്ത്രിസഭാ യോഗത്തില്‍ വച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ മാറ്റിവയ്ക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :