പ്രതിഷേധ സൂചകമായാണ് മന്ത്രിസഭായോഗത്തില്‍നിന്ന് വിട്ടുനിന്നതെന്ന് പി ജെ ജോസഫ്
കോട്ടയം|
WEBDUNIA|
PRO
PRO
പ്രതിഷേധ സൂചകമായാണ് മന്ത്രിസഭായോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്ന് പി ജെ ജോസഫ്. ജോസഫ് വിഭാഗം പ്രത്യേകം യോഗം ചേരുകയും ചെയ്തു. നിര്‍ണായക പാര്‍ട്ടി ഉന്നതാധികാര സമിതി യോഗം നാളെ കോട്ടയത്ത് ചേരും.
കസ്തൂരി രംഗന്‍ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഓഫീസ് മെമ്മോറാണ്ടം മാത്രം പുറത്തിറങ്ങിയതില്‍ പ്രതിഷേധിച്ചാണ് ഇന്നലെ സീറ്റ് വിഭജന ചര്‍ച്ച കേരള കോണ്‍ഗ്രസ് ഒഴിവാക്കിയത്. ഇന്ന് രാവിലെ നടന്ന മന്ത്രിസഭാ യോഗത്തിലും പി ജെ ജോസഫ് പങ്കെടുത്തില്ല. ജോസഫ് വിഭാഗം നേതാക്കളായ ആന്റണി രാജു, ഫ്രാന്‍സിസ് ജോര്‍ജ്, മോന്‍സ് ജോസഫ് തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളിലായി യോഗം ചേര്‍ന്ന് നിലപാട് കര്‍ക്കശമാക്കാന്‍ തീരുമാനിച്ചു. ഹോട്ടല്‍ ലൂസിയയില്‍ നടന്ന ചര്‍ച്ചയില്‍ പി ജെ ജോസഫും പങ്കെടുത്തു. പ്രതിഷേധസൂചകമായി തന്നെയാണ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തതെന്ന് പി ജെ ജോസഫ് യോഗത്തിന് ശേഷം വ്യക്തമാക്കി. അതേസമയം, കേരള കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്ന നിലപാടാണ് കെ.എം മാണി സ്വീകരിച്ചത്. പി ജെ ജോസഫ് മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാത്തത് പ്രതിഷേധം കൊണ്ടല്ലെന്നും മാണി പറഞ്ഞു.
കരട് വിജ്‍ഞാപനം വരട്ടെയെന്ന നിലപാടിലാണ് കെ എം മാണി. നാളെ വൈകിട്ട് ആറിന് കോട്ടയത്ത് ഉന്നതാധികാരസമിതി യോഗം ചേരും. കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച കരട് വിജ്‍ഞാപനം നാളെ ഇറങ്ങുമെന്ന പ്രതീക്ഷയിലാണ് യോഗം വെച്ചിരിക്കുന്നത്. കേരള കോണ്‍ഗ്രസിലെ കെ എം മാണി, ജോസഫ് വിഭാഗങ്ങള്‍ അഭിപ്രായവ്യത്യാസം തുടരുന്ന സാഹചര്യത്തില്‍ നാളത്തെ യോഗം നിര്‍ണായകമാവും