തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കേ സംസ്ഥാന സര്‍ക്കാര്‍ മന്ത്രിസഭായോഗം ചേര്‍ന്നതിനെതിരേ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്. പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഇടതുപക്ഷവും ബിജെപിയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.
തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ നളിനി നെറ്റോ വിളിച്ചുചേര്‍ത്ത രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തിലാണ് പരാതി ഉന്നയിച്ചത്. മന്ത്രിസഭാ യോഗത്തിന് ശേഷം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന തരത്തില്‍ പ്രഖ്യാപനങ്ങള്‍ നടത്തിയെന്നും ഇത്തരത്തിലുള്ള പ്രഖ്യാപനങ്ങള്‍ റദ്ദാക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.