തൊടുപുഴ|
aparna shaji|
Last Modified വ്യാഴം, 23 ജൂണ്‍ 2016 (16:54 IST)
ബസ് ബ്രേക്കിട്ടതിനെ ചൊല്ലി യാത്രക്കാരനും ബസ് ജീവനക്കാരനും തമ്മിൽ സംഘർഷം. തൊടുപുഴയില്‍ രാവിലെ ഒമ്പതോടെ ചേലച്ചുവടുനിന്ന് കഞ്ഞിക്കുഴി റൂട്ടില്‍ തൊടുപുഴക്ക് സര്‍വിസ് നടത്തുന്ന ‘ഹാബേല്‍’ ബസിനുള്ളിലാണ് സംഭവം.
മുന്നില്‍ പോയ വാഹനത്തെ മറികടക്കുമ്പോള്‍ പെട്ടെന്ന് എതിരെ ലോറി വരുന്നതുകണ്ട് ഡ്രൈവര്‍ ബ്രേക്ക് ചവിട്ടി. അപ്രതീക്ഷിതമായി പെട്ടെന്ന് ബസ് നിന്നപ്പോള്‍ സീറ്റില്‍ ഇരിക്കുകയായിരുന്ന മധ്യവയസ്കന്‍ ബസിന്റെ പ്ളാറ്റ്ഫോമിലേക്ക് മറിഞ്ഞുവീണു. വീഴചയിൽ കുപിതനായ ഇയാൾ ബസിലെ ജീവനക്കാരനുമായി വാക്‌തർക്കത്തിൽ ഏർപ്പെട്ടു.
ബസിൽ പാട്ട് വെച്ചതിനാലാണ് എതിരെ വണ്ടി വന്നത് അറിയാതെ പോയത് എന്ന് പറഞ്ഞായിരുന്നു ഇയാൾ തർക്കിച്ചത്. പെട്ടന്ന് ബ്രേക്ക് ചവുട്ടിയതിനാലാണ് താൻ വീണതെന്നും ഇയാൾ പറഞ്ഞു. പാട്ട് നിര്‍ത്താനും ശ്രമിച്ചു. പിന്നീട് ഇതേ ചൊല്ലി ബസ് ജീവനക്കാരെ അസഭ്യം പറയുകയും ചെയ്തതോടെ ബസില്‍ സംഘര്‍ഷാവസ്ഥയായി.
ബസ് പൊലീസ് സ്റ്റേഷനിലേക്ക് വിടാൻ ഇയആൾ ആവശ്യപ്പെട്ടു. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാരേയും ഇതുവലച്ചു. ഒടുവില്‍ ബസ് നിറയെ യാത്രക്കാരുമായി തൊടുപുഴ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചുവിട്ടു. തര്‍ക്കം പരിഹരിച്ച് വന്നപ്പോഴും സമയം 10.30 കഴിഞ്ഞിരുന്നു. ഈ സമയം മുപ്പതോളം യാത്രക്കാര്‍ ബസില്‍ കാത്തിരുന്നു.