കോഴിക്കോട്|
jibin|
Last Modified വ്യാഴം, 23 ജൂണ്‍ 2016 (12:34 IST)
കർണാടകയിലെ സ്വകാര്യ നഴ്‌സിംഗ് കോളേജ് മലയാളി വിദ്യാർഥിനി സീനിയേഴ്‌സ് വിദ്യാർഥിനികളാൽ റാഗിങിനിരയായ സംഭവത്തിൽ കോളേജ് അധികൃതരുടെ വാദം പൊളിയുന്നു. അവശനിലയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടിയെ വിദഗ്ദാപദേശം മറികടന്ന് ഡിസ്‌ചാര്‍ജ് ചെയ്‌തതെന്ന് ബസവേശ്വര ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
കോളേജില്‍ ഗുരുതരമായ സംഭവവികാസങ്ങള്‍ നടന്നിട്ടും അധികൃതര്‍ മൌനം പാലിക്കുകയായിരുന്നു. റാഗിങ് നടന്നുവെന്നും പെണ്‍കുട്ടി ക്രൂരമായ പീഡനത്തിന് ഇരയായെന്നും വ്യക്തമായിട്ടും കോളേജ് അധികൃതര്‍ കണ്ണടയ്‌ക്കുകയായിരുന്നു.
പെണ്‍കുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിക്കുകയായിരുന്നെന്നും ആരോഗ്യം വീണ്ടെടുത്ത ശേഷം പൂര്‍ണ്ണമായും സുഖപ്പെട്ട ശേഷമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജ് ചെയ്‌തത് എന്നുമാണ് കോളേജ് അധികൃതരുടെ വാദം. എന്നാല്‍, പെണ്‍കുട്ടി അവശനിലയിലായിരുന്നുവെന്നും കോളേജ് അധികൃതര്‍ വിഷയത്തില്‍ ഇടപെടലുകള്‍ നടത്തിയിരുന്നുവെന്നും ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.
പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെതുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കൊല്ലം സ്വദേശിയായ രശ്മി, ഇടുക്കി സ്വദേശിനികളായ ആതിര, ശിൽപ്പ, കൃഷ്ണ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിയുടെ കോപ്പി ഗുൽബർഗ പൊലീസിന് കൈമാറി. റാഗിങ് നടത്തിയ വിദ്യാർഥികൾക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കോളേജ് അധികൃതർക്കെതിരേയും നിയമ നടപടി സ്വീകരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.