കടുത്തുരുത്തി|
സജിത്ത്|
Last Modified വ്യാഴം, 23 ജൂണ്‍ 2016 (16:34 IST)
സ്കൂള്‍ വിദ്യാര്‍ഥിനിയെ അശ്ളീലം പറഞ്ഞ് ശല്യപ്പെടുത്തിയ പൂവാലനെ കുട്ടിയുടെ ബന്ധുക്കള്‍ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു. ചൊവ്വാഴ്ച രാവിലെയാണ് ഈ സംഭവം നടന്നത്.
കോതനല്ലൂര്‍ സ്കൂളില്‍ പ്ളസ്ടുവിന് പഠിക്കുന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ സ്ഥിരമായി ശല്യപ്പെടുത്തിയിരുന്നത്.
സ്കൂളിലേക്കുള്ള ബസ് കാത്തുനില്‍ക്കുമ്പോള്‍ ഇയാള്‍ കുട്ടിയുടെ അടുത്തത്തെി ശല്യപ്പെടുത്തുകയും അശ്ളീലം പറയുകയും ചെയ്യുന്നത് പതിവായിരുന്നു.
പെണ്‍കുട്ടി ഈ വിവരം വീട്ടില്‍ അറിയിച്ചതിനത്തെുടര്‍ന്ന് വീട്ടുകാര്‍ എത്തിയാണ് പൂവാലനെ പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്. പെണ്‍കുട്ടിയോട് ക്ഷമ പറഞ്ഞതിനെ തുടര്‍ന്ന് സ്വന്തം ജാമ്യത്തില്‍ കടുത്തുരുത്തി പൊലീസ് ഇയാളെ വിട്ടയച്ചു.
കടുത്തുരുത്തിയിലെ ഒരു പ്രമുഖ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു.