1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Heavy Rain alert in Kerala

ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത; ജനങ്ങള്‍ ജാഗ്രത പാലിക്കണം

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Heavy Rain alert in Kerala
സംസ്ഥാനത്ത് ഇന്നും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണം. തെക്കന്‍ കേരളത്തില്‍ രാവിലെ മുതല്‍ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 
 
തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മഡഗാസ്‌കര്‍ ദ്വീപിന് സമീപമുണ്ടായ ചുഴലിക്കാറ്റാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. ശക്തമായ കാറ്റിനൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
Gold Rate in Kerala: ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര രൂപ വേണമെന്ന് അറിയുമോ? സ്വര്‍ണം വില്‍ക്കാന്‍ വന്‍ തിരക്ക്