ഇനി പ്രിയപ്പെട്ടവരോട് വാ തോരാതെ സംസാരിച്ചോളൂ; ബിഎസ്എൻഎല്‍ സൗജന്യകോൾ പദ്ധതി ആരംഭിച്ചു

ഇന്ന് മുതൽ എല്ലാ ഞായറാഴ്ചകളിലും ബിഎസ്എന്‍എല്‍ ലാൻഡ് ഫോണുകളിൽ നിന്ന് രാജ്യത്തെ ഏതു നെറ്റ്‌വർക്കുകളിലേക്കും സൗജന്യമായി വിളിക്കാം.

kochi, bsnl, freecall കൊച്ചി, ബിഎസ്എൻഎല്‍, സൗജന്യകോൾ
സജിത്ത്| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2016 (12:59 IST)
ഇന്ന് മുതൽ എല്ലാ ഞായറാഴ്ചകളിലും ബിഎസ്എന്‍എല്‍ ലാൻഡ് ഫോണുകളിൽ നിന്ന് രാജ്യത്തെ ഏതു നെറ്റ്‌വർക്കുകളിലേക്കും സൗജന്യമായി വിളിക്കാം. ലാൻഡ്ഫോണുകളുടെ ഉപയോഗം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എൻഎല്‍ ഈ പുതിയ പദ്ധതി ആവിഷ്കരിച്ചത്.

മൊബൈലെന്നോ ലാൻഡ് ഫോണെന്നോ ഉള്ള വ്യത്യാസമില്ലാതെ സൗജന്യമായി വിളിക്കാമെന്നതാണ് ഈ പദ്ധതിയുടെ ഗുണം. രാത്രി ഒന്‍പത് മുതൽ രാവിലെ ഏഴ് വരെയുള്ള സൗജന്യ കോളുകൾക്ക് പുറമേയാണിത്. കൂടുതൽ പേരെ ആകർഷിക്കാനും നിലവിലുള്ള ലാൻഡ്ഫോൺ ഉപയോക്താക്കളെ പിടിച്ചു നിർത്താനുമാണ് ഈ പദ്ധതി.

കൂടാതെ അതിവേഗ ഇന്‍റർനെറ്റ് ലഭ്യമാക്കുന്ന എഫ്‌ടിഎച്ചിന്‍റെ വളരെ കുറഞ്ഞ പ്ലാനുകൾ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. പുതുതലമുറയെ ആകർഷിക്കാനായി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന്‍റെ ഭാഗമായാണ് ഞായറാഴ്ചകളിലെ സൌജന്യ കോളുകളും ബിഎസ്എന്‍എല്‍ ആവിഷ്കരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :