കൊച്ചിയിൽ നൈറ്റ് പട്രോളിംഗിനിടെ സ്വന്തം തോക്കില്‍ നിന്നും വെടിയേറ്റ് പൊലീസുകാരന്‍ മരിച്ചു

സർവീസ് പിസ്റ്റളിൽ നിന്ന് വെടിയേറ്റ് കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു

kochi, shoot, gun, police, death, suicide കൊച്ചി, വെടി, തോക്ക്, പൊലീസ്, മരണം, ആത്മഹത്യ
കൊച്ചി| സജിത്ത്| Last Modified ഞായര്‍, 21 ഓഗസ്റ്റ് 2016 (09:48 IST)
സർവീസ് പിസ്റ്റളിൽ നിന്ന് വെടിയേറ്റ് കൊച്ചിയിൽ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. എറണാകുളം എആർ ക്യാമ്പിലെ അസി. കമാൻഡന്‍റ് സാബു മാത്യു ആണ് മരിച്ചത്. കയ്യിലുണ്ടായിരുന്ന പിസ്റ്റലിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റതെന്നാണ് നിഗമനം.

ഇന്നു പുലർച്ചെ രണ്ടു മണിയോടെ വാഴക്കാലയിൽ രാത്രി പട്രോളിങ്ങിനിടെയായിരുന്നു സംഭവം. വാഴക്കാലയിലെ പാര്‍ക്കിങ് ഏരിയയിലേക്ക് ജീപ്പ് കയറ്റുന്നതിനിടെയാണ് പിന്‍സീറ്റിലിരുന്ന സാബു മാത്യുവിന്റെ പിസ്റ്റളില്‍ നിന്നും വെടിയൊച്ച കേട്ടത്. നെഞ്ചു തുളച്ച് ജീപ്പിന്റെ സീറ്റും തുളച്ചു വെടിയുണ്ട പുറത്തുവീണു.

വെടിയേറ്റ സാബുവിനെ സഹപ്രവർത്തകർ എറണാകുളം മെഡിക്കല്‍ സെന്‍റർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകട സമയത്ത് ഡ്രൈവറും ഒരു പൊലീസുകാരനും വാഹനത്തിലുണ്ടായിരുന്നു. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനം.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :