കൊച്ചി|
സജിത്ത്|
Last Modified ബുധന്‍, 17 ഓഗസ്റ്റ് 2016 (15:03 IST)
സ്വന്തം ജോലിയില്‍ ആത്മാര്‍ത്ഥത കാണിക്കുന്നതു കൊണ്ട് ഓവര്‍സ്മാര്‍ട്ട് എന്ന് വിളിക്കുകയാണെങ്കില്‍ വിളിക്കട്ടെയെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്. ഓഫിസില്‍ ഇരുന്ന് ഡയലോഗ് അടിക്കുന്നതില്‍ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നമ്മള്‍ ജോലി ചെയ്താല്‍ മാത്രമേ കൂടെയുളളവരോട് ജോലി ചെയ്യാന്‍ പറയാനാകൂ. എവിടെയായാലും ആ മേഖല മെച്ചപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും അങിനെതന്നെ മുന്നോട്ടു പോകും. ആര്‍ക്കു വേണ്ടിയും തന്റെ നിലപാടുകള്‍ മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പെട്രോള്‍ ലഭിക്കണമെങ്കില്‍ ഹെല്‍മറ്റ് നിര്‍ബന്ധമാണെന്ന കാര്യത്തില്‍ തനിക്ക് യോജിപ്പില്ല. പെട്രോളിന് വേണ്ടി മാത്രം ഹെല്‍മറ്റ് വെച്ച് പമ്പില്‍ നിന്നും ഇറങ്ങുമ്പോള്‍ അത് ഊരിമാറ്റിയിട്ട് കാര്യമില്ല. ഹെല്‍മറ്റ് അത്യാവശ്യമാണെന്ന് വണ്ടിയോടിക്കുന്ന ആളാണ് മനസ്സിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചെയ്യേണ്ട ജോലി ചെയ്തില്ലെങ്കില്‍ അത്തരക്കാര്‍ക്കുള്ള പണി വേറെ കൊടുക്കും. ലഹരിക്കെതിരായ ബോധവത്കരണ ശ്രമങ്ങളുടെ ഭാഗമായി മൂന്നുമാസം കൊണ്ട് 1500 സ്‌കൂളുകളില്‍ പോകാന്‍ ഉദ്ദേശിക്കുന്നുണ്ട്. രാഷ്ട്രീയക്കാരുടെ ഇടപെടല്‍ ഏറ്റവും കുറവുളള സംസ്ഥാനമാണ് കേരളമെന്നും ഗൃഹലക്ഷ്മി മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.