അനുബന്ധ വാര്‍ത്തകള്‍
- എസ്എസ്എല്‍സി പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി നീട്ടി
- എസ്എസ്എല്‍സി പരീക്ഷകളുടെ ഫീസ് ഫൈനോടു കൂടി അടയ്ക്കാനുള്ള തീയതി നീട്ടി
- സെക്കന്‍ഡില്‍ ഒരു ജീബി വേഗത; 22 മുതല്‍ 5ജി തിരുവനന്തപുരത്തെത്തും
- ബസ് ഹോട്ടലിലേക്ക് ഇടിച്ചുകയറി തൃശൂരില്‍ അപകടം; നിരവധി പേര്‍ക്ക് പരുക്ക്
- വൈദ്യുതി പോസ്റ്റില്‍ പരസ്യം പതിച്ചാല്‍ ക്രിമിനല്‍ കേസും പിഴയും നേരിടേണ്ടിവരുമെന്ന് കെഎസ്ഇബി
ബിഎസ്‌സി നഴ്സിംഗ് സ്‌പോട്ട് അലോട്ട്‌മെന്റ് വെള്ളിയാഴ്ച നടക്കും
2022-23 അദ്ധ്യയന വര്‍ഷം ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിന് എറണാകുളം. പാലക്കാട്, കാസര്‍ഗോഡ് സിമെറ്റ് കോളേജുകളില്‍ ഒഴിവുള്ള ചഞക ക്വാട്ടാ സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ഡിസംബര്‍ 23 ന് നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നീ എല്‍.ബി.എസ്സ് സെന്റര്‍ ജില്ലാ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ രാവിലെ 10 നാണ് സ്പോട്ട് അലോട്ട്മെന്റ്. NRI ക്വാട്ട സീറ്റുകളിലേക്ക് യോഗ്യതയുള്ള, റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എല്‍.ബി.എസ്സ് ജില്ലാ ഫെസിലിറ്റേഷന്‍ കേന്ദ്രങ്ങളില്‍ രാവിലെ 11നകം നേരിട്ട് ഹാജരായി രജിസ്റ്റര്‍ ചെയ്യണം. ഒഴിവുകളുടെ വിശദാംശങ്ങള്‍ www.lbscentre.kerala.gov.in þല്‍ അലോട്ട്‌മെന്റിനു മുന്‍പ് പ്രസിദ്ധീകരിക്കും.
എല്‍.ബി.എസ് നടത്തിയ മുന്‍ അലോട്ട്‌മെന്റുകള്‍ വഴി പ്രവേശനം ലഭിച്ചവര്‍ നിര്‍ബന്ധമായും No Objection Certificate കൊണ്ടുവരണം. അലോട്ട്‌മെന്റ് ലഭിക്കുന്നവര്‍ അന്നേ ദിവസം തന്നെ നിര്‍ദ്ദിഷ്ടഫീസ് ഒടുക്കി അതത് കോളേജുകളില്‍ ഡിസംബര്‍ 27 ന് അഞ്ചിനകം പ്രവേശനം നേടണം. ഫോണ്‍: 0471-2560363, 364.