ഒരു ലക്ഷത്തിന്റെ ബ്രൗണ്‍ ഷുഗറുമായി രണ്ട് പേര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 23 ഒക്‌ടോബര്‍ 2020 (10:58 IST)
മലപ്പുറം:വിപണിയില്‍
ഒരു ലക്ഷം രൂപ വിലവരുന്ന ബ്രൗണ്‍ ഷുഗറുമായി രണ്ട് പേരെ പോലീസ് അറസ്‌റ് ചെയ്തു. ഒമ്പത് ഗ്രാം ബ്രൗണ്‍ ഷുഗറുമായി രണ്ട് അന്തര്‍ സംസ്ഥാന തൊഴിലാളികളാണ് വളാഞ്ചേരി പോലീസ് വലയിലായത്.

പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ അനാറുല്‍ ബാഹര്‍ (23), മാഫിഖുള്‍ (28) എന്നിവരാണ് വളാഞ്ചേരി പട്ടണത്തില്‍ നിന്ന് പിടികൂടിയത്. വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ എം.കെ. ഷാജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്‌റ് ചെയ്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :