1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. 25 Kg Ganja seized in Malappuram

വാഹനപരിശോധന നടത്തിയ പൊലീസ് ഞെട്ടി, യുവാവിന്‍റെ കാറില്‍ 25 കിലോ കഞ്ചാവ്

Kontoti
വാഹന പരിശോധനയ്ക്കിടെ കാറിൽ കൊണ്ടുവന്ന 25 കിലോ കഞ്ചാവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണ് ഈ കഞ്ചാവ് എന്നാണ് പ്രാഥമിക നിഗമനം.
 
കൊണ്ടോട്ടി കോടങ്ങാട് വച്ചാണ് പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകൻതോട്ടി വീട്ടിൽ മുഹമ്മദ് ഹനീഫ എന്ന ഇരുപത്തഞ്ചുകാരൻ പിടിയിലായത്. ജില്ലാ ആന്റി നർക്കോട്ടിക്സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സ് വിഭാഗം ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.
 
വിപണിയിൽ ഈ കഞ്ചാവിന് പതിനഞ്ച് ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്രാ പ്രദേശിൽ നിന്നാണ് ഈ കഞ്ചാവ് കൊണ്ടുവന്നതെന്ന് വിവരം ലഭിച്ചു. കഞ്ചാവിനൊപ്പം ഇത് കൊണ്ടുവന്ന കാറും പിടിച്ചെടുത്തു. കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന സമുച്ചയം തന്റെ ആശയമെന്ന് ശിവശങ്കറിന്റെ മൊഴി