എ കെ ജെ അയ്യര്‍|
Last Updated:
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (17:31 IST)
കൊണ്ടോട്ടി: വാഹന പരിശോധനയ്ക്കിടെ കാറില്‍ കൊണ്ടുവന്ന 25 കിലോ കഞ്ചാവുമായി യുവാവിനെ അറസ്‌റ് ചെയ്തു. മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നതാണ് ഈ കഞ്ചാവ് എന്നാണു പ്രാഥമിക നിഗമനം.
കൊണ്ടോട്ടി കോടങ്ങാട് വച്ചാണ് പാലക്കാട് പുല്ലരിക്കോട് സ്വദേശി തരകന്‍ തോട്ടി വീട്ടില്‍ മുഹമ്മദ് ഹനീഫ എന്ന ഇരുപത്തഞ്ചുകാരന്‍ പിടിയിലായത്. ജില്ലാ ആന്റി നര്‍ക്കോട്ടിക്‌സ് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സ് വിഭാഗം ഇന്‍സ്പെക്ടര്‍ ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്.
വിപണിയില്‍ ഈ കഞ്ചാവിന് പതിനഞ്ച് ലക്ഷം രൂപ വില വരുമെന്നാണ് കണക്കാക്കുന്നത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് ഈ കഞ്ചാവ് കൊണ്ടുവന്നതെന്ന് വിവരം ലഭിച്ചു. കഞ്ചാവിനൊപ്പം ഇത് കൊണ്ടുവന്ന കാറും പിടിച്ചെടുത്തു. കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.