നവവധുവിനെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

എ കെ ജെ അയ്യർ| Last Modified ഞായര്‍, 31 ജൂലൈ 2022 (11:06 IST)
കോഴിക്കോട്: വിവാഹം കഴിഞ്ഞു കേവലം അമ്പത് ദിവസം മാത്രമായ നവവധുവിനെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട്ടെ കന്നൂരിലാണ് ഭർതൃവീടായ എടച്ചേരി പുനത്തിൽ പ്രജീഷിന്റെ ഭാര്യ അൽക്കയെതൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

വീട്ടുകാർ ജോലിക്കു പോയ സമയത്തായിരുന്നു സംഭവം എന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ അത്തോളി പോലീസ് അസ്വാഭാവിക മരണത്തിനു കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :