1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Head clerk arrested for bribery case

കൈക്കൂലി : സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് പിടിയിൽ

Bribe
മലപ്പുറം: ഭൂമി രജിസ്ട്രേഷന് അധിക സ്റ്റാമ്പ് ഡ്യൂട്ടി നൽകാതിരിക്കാൻ 3500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സബ് രജിസ്ട്രാർ ഓഫീസ് ഹെഡ് ക്ലാർക്ക് അറസ്റ്റിലായി. കണ്ണൂർ സ്വദേശിയായ പി.വി.ബിജുവിനെയാണ് മലപ്പുറം വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
 
മഞ്ചേരി നെല്ലിപ്പറമ്പ് സ്വദേശിയുടെ കുടുംബ സ്വത്തിന്റെ ഭാഗപത്രം രജിസ്‌ട്രേഷൻ നടത്താനും അധിക സ്റ്റാമ്പ് ഡ്യൂട്ടി അടയ്ക്കാതിരിക്കാനുമാണ് കൈക്കൂലി ആവശ്യപ്പെട്ടത്  എന്ന മഞ്ചേരിയിലെ അഭിഭാഷകന്റെ പരാതിയിലാണ് വിജിലൻസ് ഇയാളെ പിടികൂടിയത്.
 
കൈക്കൂലി ആവശ്യപ്പെട്ട വിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പിഫിറോസ്‌ എം.ഷെഫീഖിനെ അറിയിച്ചതിന് പ്രകാരം വിജിലൻസ് നൽകിയ നോട്ടുകൾ സബ് രജിസ്ട്രാർ ഓഫീസിൽ വച്ച് വാങ്ങുന്നതിനിടെയാണ് ബിജു പിടിയിലായത്. അറസ്റ്റിലായ ബിജുവിനെ കോഴിക്കോട് വിജിലൻസ് കോടതിയിലാണ് ഹാജരാക്കിയത്. 
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
പോക്സോ കേസ് : 62 കാരൻ അറസ്റ്റിൽ