വാടക വീട്ടിൽ ലഹരി വ്യാപാരം നടത്തിയ രണ്ടു പേർ അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ബുധന്‍, 26 ഏപ്രില്‍ 2023 (17:07 IST)
മലപ്പുറം : വാടക വീട്ടിൽ ലഹരി വ്യാപാരം നടത്തിയ രണ്ടു പേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ സ്വദേശി അഫ്സൽ റഹ്‌മാൻ (30), പട്ടിയിൽപറമ്പ് സ്വദേശി മുഹമ്മദ് ആഷിഖ് (23) എന്നിവരാണ് പിടിയിലായത്.

ആനക്കയത്തെ വാടക വീട്ടിലായിരുന്നു ഇവർ ലഹരി വ്യാപാരം നടത്തിയത്. ഇവരിൽ നിന്ന് 6.7 ഗ്രാം എം.ഡി.എം.എ
ഉൾപ്പെടെയുള്ള ലഹരി സാധനങ്ങൾ, അലൂമിനിയം ഫോയിൽ, പാക്കിംഗ് മെഷീൻ എന്നിവയും പിടികൂടി. നിലമ്പൂർ ജൂഡീഷ്യൽ ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :