കന്നുകാലി ചെക്ക്പോസ്റ്റിലെ കൈക്കൂലി വാഴക്കൈയിൽ നിന്ന് കണ്ടെടുത്തു

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 13 ഏപ്രില്‍ 2023 (19:14 IST)
പാലക്കാട്: തമിഴ്‌നാട് കേരള അതിർത്തിയിലെ പാലക്കാട്ടെ ഗോപാലപുരം കന്നുകാലി ചെക്ക്‌പോസ്റ്റിൽ വ്യാപകമായ കൈക്കൂലി സംബന്ധിച്ച ആക്ഷേപത്തെ തുടർന്ന് നടത്തിയ മിന്നൽ പരിശോധനയിൽ സമീപത്തെ വാഴക്കൈയിൽ നിന്ന് കൈക്കൂലി പണം വിജിലൻസ് കണ്ടെടുത്തു. ആകെ 8931 രൂപയാണ് ഇത്തരത്തിൽ കണ്ടെടുത്തത്.

കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നു മണിമുതലായിരുന്നു വിജിലൻസ് സി.ഐ. ഐ.ഫിറോസിന്റെ നേതൃത്വത്തിൽ പരിശോധന നടന്നത്. വിവിധ വാഹനങ്ങളിൽ നിന്ന് വാങ്ങിയ പണം ചുരുളുകളാക്കി ചെക്ക് പോസ്റ്റിലെ കെട്ടിടത്തിന്റെ ഒറ്റുകൾക്കിടയിലും അടുത്തുള്ള വാഴകളുടെ കൈകളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു.

വിജിലൻസിന്റെ കണ്ടെത്തലിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെക്ക് പോസ്റ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലൈവ് സ്റ്റോക്ക് ഇൻസ്‌പെക്ടർ, അറ്റൻഡർ എന്നിവർക്കെതിരെ റിപ്പോർട്ട് നൽകുമെന്നാണ് അറിയുന്നത്. വലിയ തുക ഈടാക്കേണ്ട വണ്ടികളിൽ നിന്ന് നിസാര തുക കൈക്കൂലിയായി വാങ്ങിയശേഷം അതിർത്തി കടത്തിവിടുന്നു എന്നാണു കണ്ടെത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :