അനുബന്ധ വാര്‍ത്തകള്‍
- അപകടത്തിൽ മരിച്ച ഡോക്ടറുടെയും കുടുംബാംഗങ്ങളുടെയും കേസ് ഫയലിന്റെ പകർപ്പിനു കൈക്കൂലി : ഗ്രേഡ് എസ്ഐ ക്ക് സ്ഥലംമാറ്റം
- കൈക്കൂലി : "മികച്ച" വില്ലേജ് ഓഫീസർ പിടിയിലായി
- സബ് രജിസ്ട്രാർ ഓഫീസിൽ റെയ്ഡ് : കണക്കിൽ പെടാത്ത 6300 രൂപ പിടിച്ചു
- കൈക്കൂലിക്കേസിൽ പുറത്തായ സബ് രജിസ്ട്രാർക്കെതിരെ വീണ്ടും കേസുകൾ
- വാഷിംഗ്മെഷീൻ കൈക്കൂലിയായി വാങ്ങിയ ആർ.ഡി.ഒയ്ക്ക് തടവ് ശിക്ഷ
അധ്യാപികയിൽ നിന്ന് കൈക്കൂലി : ഹെഡ് മാസ്റ്ററും എ ഇ.ഒ യും സസ്‌പെൻഷനിൽ
കോട്ടയം: അധ്യാപികയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ സ്‌കൂൾ ഹെഡ്മാസ്റ്ററും എ ഇ.ഒ യും സസ്‌പെൻഷനിൽ. സർവീസ് ക്രമപ്പെടുത്താനായാണ് അധ്യാപികയിൽ നിന്ന് പതിനായിരം രൂപ എ ഇ.ഒ ആവശ്യപ്പെട്ടത്. ഹെഡ്‌മാസ്റ്ററാണ് ഇടനിലക്കാരനായി നിന്നത്.
കോട്ടയം ചാലുകുന്നു സി.എൻ.ഐ എൽ.പി.സ്‌കൂൾ ഹെഡ് മാസ്റ്റർ വാകത്താനം സാലുന്നാക്കൽ തൂളിമണ്ണിൽ വീട്ടിൽ സാം ജോൺ ടി.തോമസിനെയാണ് (52) കോട്ടയം വിജിലൻസ് എസ് .പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കോട്ടയം വെസ്റ്റ് എഇ.ഒ യെയും സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

അടുത്ത ലേഖനം