ഉത്തരേന്ത്യയെ ദുരിതത്തിലാഴ്ത്തി മിന്നൽ പ്രളയം, മരണം 50 കടന്നു, മധ്യപ്രദേശിൽ 39 ജില്ലകളിൽ റെഡ് അലർട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (12:26 IST)
ശക്തമായ മഴയിൽ ദുരിതക്കയത്തിൽ അകപ്പെട്ട് ഉത്തരേന്ത്യ. കനത്ത മഴയെ തുടർന്ന് വിവിധ സംസ്ഥാനങ്ങളിലായി മരിച്ചവരുടെ എണ്ണം അമ്പത് കടന്നു. കനത്ത നാശം സൃഷ്ടിച്ച ഹിമാചലിൽ മാത്രം 27 പേർ മരിച്ചു. മഴ ഏറ്റവും ശക്തമായിരുന്ന ശനിയാഴ്ച മാത്രം ഹിമാചലിൽ 21 പേരാണ് മരിച്ചത്. സംസ്ഥാനത്ത് മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായതിനെ തുടർന്ന് 96 റോഡുകളിൽ ഗതാഗതം നിലച്ചു. ഇവിടം ഗതാഗതയോഗ്യമാക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.

മധ്യപ്രദേശിലും ശക്തമായ മഴ തുടരുകയാണ്. സംസ്ഥാനത്ത് 39 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.ഭോപ്പാൽ, ഉജ്ജയിൻ, ഇൻഡോർ, ഗ്വാളിയോർ, ധാർ, കാർഗോൺ തുടങ്ങി 12 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :